എടത്വ: നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിയെ തിരികെ കൊണ്ടുവരാന്‍ പോയ കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി രതീഷിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപത്തുവെച്ചാണ് അപകടം. 

അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. രതീഷിന്റെ കൈയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. എടത്വ ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂളില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിയെ തിരികെ കൊണ്ടുവരാന്‍ അമ്പലപ്പുഴയില്‍ നിന്ന് പുറപ്പെട്ട കാറാണ് അപകടത്തില്‍ പെട്ടത്. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ രതീഷിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.