പഴനിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് മടങ്ങവേ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല

പൊള്ളാച്ചി: പൊള്ളാച്ചിക്കടുത്ത് ഉദുമൽപേട്ടയിൽ കാർ കനാലിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ അടക്കം 6 പേർ മരിച്ചു. പഴനിയിൽ ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. പഴനിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് മടങ്ങവെ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല.