ലോറിയിലേയും കാറിലെയും യാത്രക്കാർ ഓടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല

മലപ്പുറം: പൊന്മള പള്ളിപ്പടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കത്തിനശിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിയന്ത്രണം വിട്ട കാർ ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തീ പടരുകയായിരുന്നു. ലോറിയിലേയും കാറിലെയും യാത്രക്കാർ ഓടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.

ഓടികൂടിയ നാട്ടുകാർ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം പൊലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും വാഹനം കത്തിനശിച്ചിരുന്നു.

കവടിയാറിൽ കാറപകടം; അഞ്ച് പേർക്ക് പരിക്ക്, മത്സരയോട്ടമെന്ന് സംശയം