നെന്മാറ വേല കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 7 പേർക്ക് പരിക്കേറ്റു. നെന്മാറ വേല കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. വയനാട് താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചുരം ഒൻപതാം വളവിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ കൊക്കയിലേക്ക് വീണു. വയനാട് ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷരീഫ് എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News