Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ഫോർഡ് ഫിയസ്റ്റ കാറിന് തീപിടിച്ചു; കാർ കത്തിനശിച്ചു, യാത്രക്കാർ ഓടിരക്ഷപ്പെട്ടു

തീ ഉയരുന്നത് കണ്ടപ്പോൾ ശരതും ശശാങ്കും കാർ നിർത്തി ഇറങ്ങിയോടി. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു

Car catches fire on run at Edappally kgn
Author
First Published Nov 10, 2023, 8:50 PM IST

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അങ്കമാലി ദേശീയപാതയിൽ ഇടപ്പള്ളി മേൽപ്പാലത്തിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ഓടിരക്ഷപ്പെട്ടതിനാൽ വലിയ അപായം ഒഴിവായി. ഇന്ന് രാത്രിയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കാർ ഭാഗികമായി കത്തിനശിച്ചു. അപകടത്തെ തുടർന്ന് ആലുവ റൂട്ടിൽ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ശരത്, ശശാങ്ക് എന്നീ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഫോർഡ് ഗ്ലോബൽ ഫിയസ്റ്റ കാറായിരുന്നു ഇവർ ഓടിച്ചിരുന്നത്. യാത്രക്കിടെ ബോണറ്റിൽ നിന്ന് തീ ഉയരുന്നത് കണ്ടപ്പോൾ ശരതും ശശാങ്കും കാർ നിർത്തി ഇറങ്ങിയോടി. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും കാറിന്റെ വലിയൊരു ഭാഗം പൂർണമായും കത്തിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios