നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം വെളളലൂർ സ്വദേശിയായ ജയകൃഷ്ണൻ ആണ് അറസ്റ്റിലായത്
കൊല്ലം: കൊല്ലത്ത് നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ. കടയ്ക്കലിലാണ് സംഭവം. തിരുവനന്തപുരം വെളളലൂർ സ്വദേശിയായ ജയകൃഷ്ണൻ ആണ് അറസ്റ്റിലായത്. നിർത്താതെ പോയ കാർ നാട്ടുകാർ ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. മടത്തറ മുതൽ കടയ്ക്കൽ വരെ റോഡിൽ അമിത വേഗതയിലെത്തി നിരവധി വാഹനങ്ങളെ ഇടിച്ച് പായുകയായിരുന്നു. നാട്ടുകാർ തടഞ്ഞു വെച്ച ജയകൃഷ്ണനെ കടയ്ക്കൽ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്ത് കേസെടുക്കുകയായിരുന്നു. ഇയാളുടെ കാറും പിടിച്ചെടുത്തു.

