കൂട്ടറില്‍ ഇടിച്ച കാര്‍ പിന്നീട് ഒരു ലോറിയുടെ പിറകുവശത്തേക്കും ഇടിച്ചു കയറി. റോഡിലേക്ക് തെറിച്ചുവീണ ഷാജിയുടെ ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: മകളെ സ്‌കൂട്ടറില്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറക്കി മടങ്ങിയ പിതാവ് കാറിടിച്ച് മരിച്ചു. ചാത്തമംഗലം കട്ടാങ്ങല്‍ പൂളക്കോട് സ്വദേശി അമ്മനങ്കോട്ടില്‍ ഷാജി ആണ് മരിച്ചത്. കുന്നമംഗലം ആനപ്പാറയില്‍ വെച്ചാണ് അപകടം നടന്നത്.

ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അപകടം ഉണ്ടായത്. മകളെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുചെന്നാക്കി തിരികെ വരികയായിരുന്നു ഷാജി. ഈ സമയം മുക്കം ഭാഗത്തു നിന്ന് കുന്നമംഗലം ഭാഗത്തേക്ക് വരികയായിരുന്ന മാരുതി ആള്‍ട്ടോ കാര്‍ ഷാജി സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീഴുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

ഉടന്‍ തന്നെ പരിസരവാസികള്‍ ചേര്‍ന്ന് ഷാജിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ പിന്നീട് ഒരു ലോറിയുടെ പിറകുവശത്തും ഇടിച്ചു കയറി. മുക്കത്ത് തന്നെയുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഷാജി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...