കാറിലുണ്ടായിരുന്ന ശ്രീചന്ദ് എന്നയാളെ കസ്റ്റഡിയിലെടുത്തു. മാറ്റൊരു പ്രതി ശ്യാംകുമാർ ഒളിവിലാണ്.
കൊച്ചി: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. എറണാകുളം വടക്കേക്കര പൊലീസ് സ്റ്റേഷനിലേ ഉദ്യാഗസ്ഥർക്ക് നേരെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വാഹനപരിശോധനക്കിടെ നിർത്താതെ പോയ കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് മർദനം. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. കാറിലുണ്ടായിരുന്ന ശ്രീചന്ദ് എന്നയാളെ കസ്റ്റഡിയിലെടുത്തു. മാറ്റൊരു പ്രതി ശ്യാംകുമാർ ഒളിവിലാണ്.
