ഹരിപ്പാട്: വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന കാറിന്റെ ചില്ല് സാമൂഹ്യവിരുദ്ധര്‍ തകർത്തു. മുതുകുളം കനകക്കുന്ന് മിത്രാ നികേതനിൽ ശ്രീജിയുടെ വീട്ടുമുറ്റത്ത് കിടന്ന കാറിന്റെ ചില്ലുകളാണ് കഴിഞ്ഞ ദിവസം രാത്രി തകർത്തത്.

Read more: ഉണ്ണിയപ്പം വിറ്റുകിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക്; സരോജിനി സന്തോഷവതി

രാവിലെ ആറുമണിയോടെ ഉറക്കമുണർന്നെണീറ്റപ്പോഴാണ് മുൻവശത്തെ ചില്ലുകൾ ഉടച്ച നിലയിൽ കാണുന്നത്. ചില്ലുകള്‍ ഉടക്കാനുപയോഗിച്ച വലിയ പാറക്കല്ല് കാറിന് സമീപത്ത് ഉപേക്ഷിച്ചാണ് അക്രമികൾ കടന്നത്. കനകക്കുന്ന് പൊലീസിൽ പരാതി നൽകി.

Read more: ലോക്ക്ഡൗണ്‍: തേൻ സംഭരിക്കാനും പരിപാലിക്കാനും വഴിയില്ല, തേനീച്ച കർഷകരുടെ ജീവിതം തകർച്ചയിൽ

Read more: കൂടുകളും ക്യാമറ നിരീക്ഷണവും, കുങ്കിയാനയും വിദഗ്ധസംഘവുമെത്തി; തണ്ണിത്തോട്ടെ കടുവയെ പിടിക്കാൻ വനംവകുപ്പ്