ഷട്ടർ അടച്ചിട്ടിരുന്ന കടയുടെ ഷട്ടർ തകർത്ത് ഉള്ളിലേക്ക് പകുതിയോളം കയറിയാണ് വാൻ നിന്നത്. 

ഹരിപ്പാട്: നിയന്ത്രണം വിട്ട ടെമ്പോവാൻ കടയിലേക്ക് ഇടിച്ചുകയറി. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ദേശീയപാതയിൽ യൂണിയൻ ബാങ്കിന് സമീപം ഇന്നലെ വെളുപ്പിനായിരുന്നു അപകടം. കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോവാൻ നിയന്ത്രണം വിട്ട് റോഡരികിലുള്ള എസി ഷോറൂമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അടച്ചിട്ടിരുന്ന കടയുടെ ഷട്ടർ തകർത്ത് ഉള്ളിലേക്ക് പകുതിയോളം കയറിയാണ് വാൻ നിന്നത്. അപകടത്തിൽ കടയ്ക്കുള്ളിലുണ്ടായിരുന്ന കമ്പ്യൂട്ടർ, വില്പനയ്ക്കായി വെച്ചിരുന്ന എ.സികൾ എന്നിവയ്ക്കും, ഗ്ളാസ് കൊണ്ട് നിർമ്മിച്ചിരുന്ന പാർട്ടിഷ്യനും തകർന്നു.