കൃത്യമായി ഇൻഡിക്കേറ്റർ ഇട്ട് തിരിഞ്ഞ് സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് കാർ. സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. ഹെൽമറ്റ് ധരിച്ചതിനാൽ ഒഴിവായത് വലിയ അപകടം.
കുന്നംകുളം: എരുമപ്പെട്ടി കരിയന്നൂരിൽ സൈലോ കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. ചിറമനേങ്ങാട് കറണംകോട്ട് ഹൃദ്യ (24) ബന്ധുവായ 57 വയസുള്ള സുരേഷ്ബാബു എന്നിവർക്കാണ് പരിക്ക് പറ്റിയത്. കരിയന്നൂർ പാടത്തുള്ള മത്സ്യ വിപണന കേന്ദ്രത്തിന് മുന്നിൽ വെച്ച് ഇന്ന് വൈകീട്ട് 6 മണിയോടെയാണ് അപകടമുണ്ടായത്. മത്സ്യവിപണ കേന്ദ്രത്തിലേക്ക് സിഗ്നലിട്ട് ഹൃദ്യ സ്കൂട്ടർ തിരിക്കുകയായിരുന്നു. പുറകിൽ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് വന്ന സൈലോ കാർ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഹൃദ്യയും സുരേഷ്ബാബുവും റോഡിലേക്ക് വീണു. രണ്ട് പേരും ഹെൽമറ്റ് ധരിച്ചിരുന്നു. ഹൃദ്യക്ക് കയ്യിലും കാലിലും തോളെല്ലിലും പരിക്ക് പറ്റിയിട്ടുണ്ട്. രണ്ട് പേരെയും കടങ്ങോട് പഞ്ചായത്ത് ആംബുലൻസിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


