പ്രതികളിൽ ഒരാൾ തൃത്താല എസ് ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ്.യാത്രക്കിടെ ഒരു കാറിനെ ബെന്നി ഓവർടേക്ക് ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാത്ത കാർ യാത്രക്കാർ പെട്ടി ഓട്ടോ തടഞ്ഞുനിർത്തി തല്ലുകയായിരുന്നു.
പാലക്കാട് കാറിനെ ഓവർടേക്ക് ചെയ്ത പെട്ടി ഓട്ടോ ഡ്രൈവറെ തല്ലിച്ചതച്ച് കാർ യാത്രക്കാർ. പ്രതികളെ പിടികൂടി. പാലക്കാട് കൂറ്റനാടാണ് സംഭവം. പ്രതികളിൽ ഒരാൾ തൃത്താല എസ് ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. പാൽ വിതരണക്കാരനായ ബെന്നിയെയാണ് കാർ യാത്രക്കാരായ രണ്ട് യുവാക്കൾ മർദിച്ചത്. ബുധനാഴ്ച പാൽ സൊസൈറ്റിയിലെത്തി മടങ്ങുമ്പോഴാണ് സംഭവം. യാത്രക്കിടെ ഒരു കാറിനെ ബെന്നി ഓവർടേക്ക് ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാത്ത കാർ യാത്രക്കാർ പെട്ടി ഓട്ടോ തടഞ്ഞുനിർത്തി തല്ലുകയായിരുന്നു.
ബെന്നിയുടെ മുഖത്തും മൂക്കിനും പരിക്കേറ്റു. ചാലിശ്ശേരി പൊലീസെത്തിയാണ് പ്രതികളായ ഞാങ്ങാട്ടിരി സ്വദേശി അലൻ അഭിലാഷ്, മേഴത്തൂർ സ്വദേശി അജ്മൽ എന്നിവരെ പിടികൂടിയത്. കഴിഞ്ഞ വർഷം തൃത്താല എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അലൻ അഭിലാഷ്.


