മാവേലിക്കര: നിയന്ത്രണം വിട്ട ഇന്നോവ കാര്‍ രണ്ട് കടകളുടെ മേല്‍ക്കൂര ഇടിച്ചു തകര്‍ത്തു. കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷന് സമീപത്തെ മുട്ട മൊത്ത വ്യാപാരശാല, എന്‍ജിനീയറിങ് വര്‍ക് ഷോപ് എന്നീ കടകളുടെ മുന്നിലേക്കുള്ള ഇറക്കിന്റെ മേല്‍ക്കൂരയാണ് കാര്‍ ഇടിച്ചു തകര്‍ത്തത്. ഇന്ന് വെളുപ്പിനെ ഒരുമണിയോടെ ആയിരുന്നു അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അപകട സ്ഥലത്തു നിന്നു കിട്ടിയ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചു വാഹന ഉടമ കരുനാഗപ്പള്ളി സ്വദേശി ഷംനാദ് ആണെന്നു തിരിച്ചറിഞ്ഞു. അപകടത്തില്‍പ്പെട്ട കാറുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായി പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.