തൻ്റെ മകനാണ് കാർ ഓടിച്ചതെന്നും വാഹനത്തിൽ പണമുണ്ടായിരുന്നെന്ന് വരുത്തി തീർക്കാനും സിപിഎം ശ്രമിക്കുന്നുവെന്നും ബിന്ദു കൃഷ്ണ

കൊല്ലം: കൊല്ലത്ത് യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി കൊല്ലം യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണ. അപകടത്തെ സിപിഎം രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്ന് ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൻ്റെ മകനാണ് കാർ ഓടിച്ചതെന്നും വാഹനത്തിൽ പണമുണ്ടായിരുന്നെന്ന് വരുത്തി തീർക്കാനും സിപിഎം ശ്രമിക്കുന്നുവെന്നും മകൻ്റെ പേരിലുള്ള കാർ ഓടിച്ചത് സഹപാഠിയായ ദേവനന്ദൻ ആണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. നെയ്യാറ്റിൻകരയിലെ പ്രാദേശിക സിപിഎം നേതാവിൻ്റെ മകൻ കൂടിയാണ് കാറോടിച്ചതെന്നും തുടക്കം മുതൽ തൻ്റെ പ്രചരണത്തിനായി ഒപ്പം ഉണ്ടായാരുന്നുവെന്നും വ്യാജ പ്രചരങ്ങൾക്ക് വോട്ടർമാർ മറുപടി നൽകുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.