Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ കനത്ത മഴയിൽ തോട്ടിൽ ഒഴുക്കിൽപെട്ട് കാർ; അത്ഭുതകരമായി രക്ഷപ്പെട്ട് വൈദികൻ

ഒഴുകിപ്പോയ കാറിൽ നിന്ന് അത്ഭുതകരമായിട്ടാണ് വൈദികൻ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. മുള്ളരിങ്ങാട് മേഖലയിൽ ഇന്നലെ പെയ്ത മഴയിൽ വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടുണ്ട്

Car washed away in torrent in heavy rain in Idukki The priest miraculously escaped
Author
First Published Aug 17, 2024, 9:04 AM IST | Last Updated Aug 17, 2024, 9:12 AM IST

ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് നേര്യമം​ഗലം, അടിമാലി മേഖലകളിൽ കനത്ത മഴ. മുള്ളരിങ്ങാട് മേഖലയിലുണ്ടായ കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുള്ളരിങ്ങാട് ലൂർദ് മാത പള്ളി വികാരിയുടെ കാർ ഒഴുക്കിൽപ്പെട്ടു. ലൂർദ് മാത പള്ളി വികാരി ഫാദർ ജേക്കബ് വാട്ടപ്പിള്ളിയുടെ കാറാണ് ഒഴുക്കിൽപ്പെട്ടത്. കാറിനുള്ളിലുണ്ടായിരുന്ന വൈദികനെ നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. ഒഴുകിപ്പോയ കാറിൽ നിന്ന് അത്ഭുതകരമായിട്ടാണ് വൈദികൻ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. മുള്ളരിങ്ങാട് മേഖലയിൽ ഇന്നലെ പെയ്ത മഴയിൽ വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടുണ്ട്.

കോട്ടയം ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പലയിടത്തും മലവെള്ളപാച്ചിലുണ്ടായി. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വെള്ളം കയറി. കൂട്ടിക്കൽ - കാവാലി റോഡിൽ മണ്ണിടിച്ചിലും ഉണ്ടായി. കല്ലും പാറയും ഒഴുകിയെത്തി റോഡിൽ പതിച്ച് ഗതാഗത തടസമുണ്ടായി. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ രാത്രിയിൽ അതിശക്തമായ മഴയാണ് മലയോര പ്രദേശങ്ങളിൽ ഉണ്ടായത്. നിലവിൽ മഴക്ക് നേരിയ ശമനമുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios