Asianet News MalayalamAsianet News Malayalam

പണം തിരിമറി: ബിഡിജെഎസ് നേതാവിനെതിരെ കേസ്

ബി ഡി ജെ എസ് എറണാകുളം ജില്ലാ പ്രസിഡന്‍റ് എ ബി ജയപ്രകാശിനെതിരെ പൊലീസ് കേസെടുത്തു. ശ്രീനാരായണ സാമൂഹ്യക്ഷേമ നിധിയുടെ പേരിൽ അറുനൂറോളം പേരിൽ നിന്നും പിരിച്ച തുക തിരിമറി നടത്തിയെന്ന പരാതിയിലാണ് കേസ്. 

case against bdjs leader in ernakulam
Author
Kochi, First Published Jan 25, 2019, 8:23 PM IST

കൊച്ചി: പണം തിരിമറി നടത്തിയ കേസില്‍ ബി ഡി ജെ എസ് എറണാകുളം ജില്ല പ്രസിഡന്‍റും കുന്നത്തുനാട് എസ് എൻ ഡി പി യൂണിയൻ മുൻ സെക്രട്ടറിയുമായ എ ബി ജയപ്രകാശിനെതിരെ പെരുമ്പാവൂർ  പൊലീസ് കേസെടുത്തു. ശ്രീനാരാണ സാമൂഹ്യക്ഷേമ നിധി എന്ന പേരിൽ ശാഖാംഗങ്ങളായ അറുനൂറോളം പേരിൽ നിന്നും പിരിച്ച ഒരു കോടി പന്തണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ തിരിമറി നടത്തിയെന്ന പരാതിയിലാണ് കേസ് എടുത്തത്. 

2016 ജൂൺ മുതൽ 2018 മെയ് വരെ  പെരുമ്പാവൂർ യൂണിയൻ സെക്രട്ടറിയായിരുന്നപ്പോഴാണ് തിരിമറി നടത്തിയത്. ഇപ്പോഴത്തെ യൂണിയൻ സെക്രട്ടറി അഡ്വ. ആർ അജന്ത കുമാർ പെരുമ്പാവൂർ അഡീഷണൽ ഒന്നാം ക്ലാസ്സ് മജിസട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നൽകിയിരുന്നു.  കോടതി നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസ്സെടുത്തത്.  എസ് എൻ ഡി പി തൊടുപുഴ   യൂണിയൻ അഡ്മിനിസ്ട്രേറ്ററുമാണ് എ ബി ജയപ്രകാശ്.

Follow Us:
Download App:
  • android
  • ios