Asianet News MalayalamAsianet News Malayalam

ആനപ്പുറത്തു കയറി വിവാഹത്തിനെത്തി ; വരനെതിരെ കേസ്

വടകര  വില്യാപ്പള്ളി സ്വദേശി സമീഹ് ആർ കെ , ആനയുടമ ,പാപ്പാൻ എന്നിവർക്കെതിരെയാണ് കേസ്. 

case against groom for using elephant in wedding celebration
Author
Vadakara, First Published Aug 21, 2019, 10:45 AM IST

കോഴിക്കോട്: വിവാഹാഘോഷത്തില്‍ ആനയെ ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തു. വടകരയിലാണ് സംഭവം. നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. 

വടകര  വില്യാപ്പള്ളി സ്വദേശി സമീഹ് ആർ കെ , ആനയുടമ ,പാപ്പാൻ എന്നിവർക്കെതിരെയാണ് കേസ്. ആനപ്പുറത്തേറിയാണ് വരന്‍വിവാഹവേദിയിലേക്ക് എത്തിയത്. ഇത്തരം ആഘോഷങ്ങള്‍ക്കായി ആനയെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിന് എതിരാണ്.  ഈ മാസം 18നായിരുന്നു സംഭവം നടന്നത്.    

Follow Us:
Download App:
  • android
  • ios