കോഴിക്കോട്: അശ്ലീല ചിത്രത്തോടൊപ്പം മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച മുസ്ലീംലീഗ് പ്രവർത്തകനെതിരെ താമരശേരി പൊലീസ് കേസ് എടുത്തു. കട്ടിപ്പാറ വെട്ടിഒഴിഞ്ഞതോട്ടം പാടത്തും കുഴിയിൽ  ഹമീദിനെതിരെയാണ് കേസെടുത്തത്. 

നമ്മുടെ കട്ടിപ്പാറ എന്ന വാട്‌സാപ് ഗ്രൂപ്പ് വഴി മുഖ്യമന്ത്രി പിണറായി വിജയന്റേയും, സിപിഎം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെയും ചിത്രം മോർഫ് ചെയ്ത് അശ്ലീല ഫോട്ടോകൾ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സൗദി അറേബ്യയിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളിൽ ഇയാൾ ഫോട്ടോകൾ പോസ്റ്റ് ചെയ്തത്.

Read Also: മടങ്ങിയെത്തിയ പ്രവാസികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വ്യാജ പ്രചരണം; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി ലൈംഗികവൈകൃതം; ദില്ലിയെ ഞെട്ടിച്ച 'ബോയ്‌സ് ലോക്കര്‍ റൂമി'ലെ കൂടുതല്‍ കുട്ടികളെ തിരിച്ചറിഞ്ഞു