മുഖ്യമന്ത്രിയുടെ വാഹനവ്യൂഹതത്തിനിടയിലേക്ക് ബസ് കയറ്റിയ ഡ്രൈവര്‍ക്കെതിരേ കേസെടുത്തു; ബസ് പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് ബസ് കയറ്റിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. കുന്നമംഗലം പടനിലം ചെമ്പറ്റച്ചെരുവില്‍ സ്വദേശി രാജേഷിനെതിരെയാണ് അശ്രദ്ധമായി വാഹനമോടിച്ചെന്ന് ആരോപിച്ചാണ് ട്രാഫിക് പൊലീസ് കേസെടുത്തത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാലോടെ കോഴിക്കോട് പറയഞ്ചേരിയിലായിരുന്നു സംഭവം. കോവൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടയില്‍ പറയഞ്ചേരി സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട നരിക്കുനി- കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 56 എല്‍ 2614 നമ്പറിലുള്ള കിനാവ് ബസ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുള്ളിലേക്ക് കയറുകയായിരുന്നു. 

വാഹനവ്യൂഹത്തിലെ വാണിങ് പൈലറ്റ്, അഡ്വാന്‍സ്ഡ് പൈലറ്റ് എന്നീ വാഹനങ്ങള്‍ക്ക് പിറകിലായാണ് ബസ് കയറിയത്. ഉടന്‍ തന്നെ ബസ് അരികിലേക്ക് മാറ്റി നിര്‍ത്തി വഴി ഒരുക്കുകയും ചെയ്തു. അശ്രദ്ധമായും മറ്റ് യാത്രക്കാരുടെ ജീവന് അപകടം വരുത്തുന്ന തരത്തിലും ബസ് ഓടിച്ചതിനാണ് കേസ് എടുത്തതെന്ന് ട്രാഫിക് പെലീസ് അധികൃതര്‍ വ്യക്തമാക്കി.

തോക്കും ജീപ്പും പിടിച്ചെടുത്തു; മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ, 2 പേർ ഒളിവിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം