വടക്കേക്കര പഞ്ചായത്തും റൂറൽ പൊലിസും ചേർന്ന് പഞ്ചായത്ത് പരിധിയിൽ എല്ലാ വാർഡുകളിലും രണ്ട് ക്യാമറകൾ വിധം സ്ഥാപിച്ചിട്ടുണ്ട്.
കൊച്ചി: എറണാകുളം വടക്കേക്കരയിൽ ഇരുട്ടിന്‍റെ മറവിൽ സിസിടിവി തകർത്തു. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം. വടക്കേക്കര പഞ്ചായത്തും റൂറൽ പൊലിസും ചേർന്ന് പഞ്ചായത്ത് പരിധിയിൽ എല്ലാ വാർഡുകളിലും രണ്ട് ക്യാമറകൾ വിധം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ മടപ്ലാതുരുത്ത് സെന്‍റ് സെബസ്റ്റ്യൻ കപ്പേളക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ക്യാമറയാണ് തകർത്തത്. വടക്കേക്കര പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
