കുട്ടിക്കും വയോധികനും ഒപ്പം ഭിന്നശേഷിക്കാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് നായയുടെ കടിയേറ്റു.
പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ പേവിഷബാധയേറ്റ തെരുവുനായ നാലുവയസുകാരനെയും വയോധികനെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വടക്കഞ്ചേരി കമ്മാന്തറ സ്കൂളിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. കുട്ടിക്കും വയോധികനും ഒപ്പം ഭിന്നശേഷിക്കാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് നായയുടെ കടിയേറ്റു.
പ്രദേശത്ത് ഒരു വീട്ടിലെ തൊഴുത്തിൽ കെട്ടിയ രണ്ട് പശുക്കളെയും മറ്റു വളർത്തു മൃഗങ്ങളെയും നായ കടിച്ചിരുന്നു. നാട്ടുകാർ തല്ലിക്കൊന്ന നായയ്ക്ക് ഇന്നലെയാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. വഴിയിലൂടെ പോകുന്ന ആളുകളെ നായ കടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം കൂടുതലാണ്. നിലവിലെ സാഹചര്യത്തിൽ വന്ധ്യംകരണം അടക്കം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

