സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് കാറും പ്രതിയെയും പിടിയിലായത്. കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 

മലപ്പുറം: ആഢംബര കാറിലെത്തി ഇലക്ട്രിക് കേബിള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. പൊന്നാനി മുല്ല റോഡ് സ്വദേശി ചുണ്ടന്റെ വീട്ടില്‍ മുഹമ്മദ് ഫാരിസ് (20) ആണ് പൊന്നാനി പൊലീസിന്റെ പിടിയിലായത്. പൊന്നാനി ചുവന്ന റോഡി ല്‍ ഉള്ള ഹസന്‍ കോയയുടെ ഉടമസ്ഥതയിലുള്ള മിനാര്‍ എന്ന വാടക സ്റ്റോറില്‍ നിന്നാണ് ഒരു ലക്ഷം വില വരുന്ന ഇലക്ട്രിക് വയറുകള്‍ മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് കാറിനെയും പ്രതിയെയും കണ്ടെത്തിയത്. പ്രതിയെ മോഷണ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഫാരിസിന്റെ പേരില്‍ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസ് നിലവിലുണ്ട്. പൊന്നാനി ഇന്‍സ്‌പെക്ടര്‍ എസ്. അഷ്‌റഫിന്റെ നേതൃത്വത്തില്‍ പൊന്നാനി സബ് ഇന്‍സ്‌പെക്ടര്‍ ആന്റോ ഫ്രാന്‍സിസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീജിത്ത്, ജെറോം, പ്രശാന്ത് കുമാ ര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീരാജ്, ജിതിന്‍ എന്നി വരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊന്നാനി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.