ഉത്രാളിക്കാവിന് സമീപം കൊടുങ്ങല്ലൂർ- ഷൊർണൂർ സംസ്ഥാനപാതയിൽ ഷോർണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സാണ് വളവിൽ തെറ്റായ ദിശയിൽ സഞ്ചരിച്ചത്.

തൃശൂ‍ർ: സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ ഇരുചക്രവാഹന യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഉത്രാളിക്കാവിന് സമീപം കൊടുങ്ങല്ലൂർ- ഷൊർണൂർ സംസ്ഥാനപാതയിൽ ഷോർണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സാണ് വളവിൽ തെറ്റായ ദിശയിൽ സഞ്ചരിച്ചത്.

ഇരുചക്രവാഹന യാത്രക്കാരിയും ഭിന്നശേഷിക്കാരൻ ആയ ലോട്ടറി വിൽപ്പനക്കാരനും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാവിലെ 8:43ന് ആയിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപം തുളസി ഫർണിച്ചർ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.