കോഴിക്കോട്: കലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം. നബറ്റ് പുരസ്കാരം കിട്ടുന്ന കേരളത്തിലെ രണ്ടാമത്തെ സ്കൂളാണ് കലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. ന്യൂനപക്ഷ സമുദായത്തിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനായി 1958ൽ സ്ഥാപിച്ചതാണ് കാലിക്കറ്റ് ഗേൾസ് വൊക്കഷണൽ ഹയർസെക്കൻഡറി സ്കൂൾ. 

കുട്ടികളുടെ പഠനനിലവാരത്തിൽ നടത്തിയ മികച്ച മുന്നേറ്റമാണ് സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കിയത്. കുട്ടികളിൽ ആരോഗ്യകരമായ മത്സരം വളർത്തിയെടുക്കാനും സ്കൂളിന് കഴി‌ഞ്ഞു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൃത്യമായ പരിശീലന പരിപാടികൾ, റോബോടിക്സ് ടിങ്കറിംഗ് ലാബ്, കംമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി, ഹൈടെക് അടുക്കള, സ്മാർട്ട് ഓഡിറ്റോറിയം, ജൈവ വൈവിധ്യ ഉദ്യാനം, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഹെൽത്ത് കാർഡുകൾ, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഫസ്റ്റ് എയ്ഡ് റൂം തുടങ്ങി നിരവധി സൗകര്യങ്ങളാണ് അഞ്ച് വർഷം കൊണ്ട് സ്കൂളിൽ നടപ്പാക്കിയത്. 2019 ൽ എസ്.സി.ഇ.ആർ.ടിയുടെ മികച്ച സ്കൂളുകളിനുള്ള മികവ് പുരസ്കാരവും ഈ വിദ്യാലയം സ്വന്തമാക്കിയിട്ടുണ്ട്.