അമ്പലപ്പുഴ: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കോമന ജീനാ ഭവനിൽ ചന്ദ്രികയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്. ഇന്ന് രാവിലെയാണ് സംഭവം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.

 മൂടാമ്പാടി ക്ഷേത്രത്തിനു സമീപമുള്ള ഇടറോഡിൽവെച്ച് ബൈക്കിലെത്തിയ സംഘം മാല കവരുകയായിരുന്നു. ബൈക്ക് ഓടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നു.വീട്ടമ്മ നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.