സഹകരണ സംഘത്തിൽ മുപ്പത് കൊല്ലമായി ഓഡിറ്റ് നടത്തിയിട്ടേ ഇല്ല. വ്യാപക ക്രമക്കേട് നടക്കുന്നതു കൊണ്ടാണ് നിലവിലെ ഭരണ സമിതിയും ഓഡിറ്റ് നടത്താതെന്ന് മുൻ അഡ്മിനിസ്ട്രേറ്റ‍ർ സമ്മതിക്കുന്നു.

കണ്ണൂർ: ചന്ദനാക്കാന്പാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വലിയ ക്രമക്കേടെന്ന് ആരോപണം. ക്ഷീര കർഷകർക്കുള്ള ബോണസ് തുക വ്യാജ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി കൈപ്പറ്റുന്നതായാണ് പരാതി. കൃത്യമായി ഓഡിറ്റ് നടത്താതിനാൽ ക്രമക്കേട് പുറത്ത് വരുന്നില്ലെന്നും ആക്ഷേപമുണ്ട്.

അരനൂറ്റാണ്ടായി പശുവിനെ പോറ്റി കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന ജോസഫേട്ടൻ പോലും തന്‍റെ ക്ഷീരോൽപാദക സഹകരണ സംഘത്തിനെതിരെ വലിയ പരാതികളാണ് ഉള്ളത്. അറുപത് കഴിഞ്ഞപ്പോൾ കിട്ടേണ്ട പെൻഷൻ, സംഘം പ്രസിഡന്‍റും സെക്രട്ടറിയും ചേർന്ന് ഏഴ് കൊല്ലം വൈകിപ്പിച്ചു. ഉത്സവ ബത്തയും തട്ടിയെടുത്തു ഇദ്ദേഹം പറയുന്നു.

സഹകരണ സംഘത്തിൽ മുപ്പത് കൊല്ലമായി ഓഡിറ്റ് നടത്തിയിട്ടേ ഇല്ല. വ്യാപക ക്രമക്കേട് നടക്കുന്നതു കൊണ്ടാണ് നിലവിലെ ഭരണ സമിതിയും ഓഡിറ്റ് നടത്താതെന്ന് മുൻ അഡ്മിനിസ്ട്രേറ്റ‍ർ സമ്മതിക്കുന്നു. ആരോപണങ്ങൾ എല്ലാ കെട്ടിചമച്ചതെന്നാണ് സഹകരണ സംഘം സെക്രട്ടറി കുസുമത്തിന്റെ വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona