Asianet News MalayalamAsianet News Malayalam

കഞ്ചാവ് കേസിൽ യുവാവിനെ പിടികൂടിയ എക്‌സൈസ് സംഘം ക്വാറന്റൈനില്‍

ബ്ലാങ്ങാട് ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മണത്തല കുറി കളകത്ത് വീട്ടില്‍ ജാഫറിനെ ചാവക്കാട് എക്‌സൈസ് സംഘം പിടികൂടിയത്

chavakkad excise team in quarantine
Author
Chavakkad, First Published May 14, 2020, 1:25 PM IST

തൃശൂർ: ബംഗ്ലൂരുവിൽ നിന്നെത്തിയ യുവാവിനെ കഞ്ചാവ് കേസിൽ പിടികൂടിയ എക്‌സൈസ് സംഘത്തോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം. ബ്ലാങ്ങാട് ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മണത്തല കുറി കളകത്ത് വീട്ടില്‍ ജാഫറിനെ ചാവക്കാട് എക്‌സൈസ് സംഘം പിടികൂടിയത്. ബംഗ്ലൂരുവിലെ കൊവിഡ് ഹോട്ട് സ്‌പോട്ട് മേഖലയില്‍ നിന്നെത്തി ഒളിവില്‍ കഴിയവേയാണ് ഇയാൾ എക്സൈസ് പിടിയിലായത്. ഇതേത്തുടർന്ന് കൊവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സംഘത്തോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടത്. 

അതേ സമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച വയനാട്ടിൽ പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും തലവേദനയാകുകയാണ് മറ്റൊരു കഞ്ചാവ് കേസിലെ പ്രതി കൂടിയായ കൊവിഡ് രോഗി. ട്രക്ക് ഡ്രൈവറുടെ രണ്ടാം ഘട്ട സമ്പര്‍ക്ക പട്ടികയിലുള്ള  കഞ്ചാവ് കേസിലെ പ്രതിക്ക് രോഗം സ്ഥിരീകരിച്ചതോടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനു ശ്രമം തുടങ്ങിയെങ്കിലും ഒരു തരത്തിലും ഇയാൾ സഹകരിക്കുന്നില്ല. പൊലീസുകാര്‍ പിപിഇ കിറ്റ് ധരിച്ച് ഡോക്ടറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തിട്ടും സമ്പര്‍ക്ക പട്ടികയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല. ഈ യുവാവിൽ നിന്നാണ് പൊലീസുകാർക്ക് രോഗം പകർന്നത്. 

 

Follow Us:
Download App:
  • android
  • ios