തിരുവനന്തപുരം ലുലുമാളിൽ ജനുവരി 8 മുതൽ 11 വരെ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ സംഘടിപ്പിക്കുന്നു. നൂറിലേറെ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് പകുതി വിലക്കിഴിവ് ലഭിക്കും. ഈ ദിവസങ്ങളിൽ അർദ്ധരാത്രി 2 മണി വരെ ഷോപ്പിംഗിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തിരുവനന്തപുരം ലുലുമാളിൽ പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം. നൂറിലേറെ ബ്രാന്റുകളുടെ മൂവായിരത്തോളം ഉത്പന്നങ്ങൾക്കാണ് മഹാ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്. ജനുവരി 8 മുതൽ 11 വരെയുളള നാലുദിവസങ്ങളിലാണ് വമ്പിച്ച ഓഫർ സെയിൽ നടക്കുന്നത്. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായാണ് അന്തർദേശീയ ഉത്പന്നങ്ങൾക്കുൾപ്പെടെ വമ്പൻ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്.
ഓഫർ സെയില്‍ ദിവസങ്ങളില്‍ മിഡ്നൈറ്റ് ഷോപ്പിങിനും അവസരമുണ്ടാകും. രാത്രി രണ്ടുമണി വരെ മാള്‍ തുറന്നു പ്രവർത്തിക്കും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം ലുലുമാളിലെ ഫുഡ് കോർട്ടുകളും വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയും പുലർച്ചെ രണ്ടുമണിവരെ പ്രവർത്തിക്കും. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പർച്ചേയ്സ് സാധ്യമാണ്. തിരുവനന്തപുരം ലുലുമാളിലെ മറ്റു ഷോപ്പുകളെല്ലാം ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്.
പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടി വി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും വിലക്കിഴിവോടെ വാങ്ങാവുന്നതാണ്. തിരക്ക് പരിഗണിച്ച് സുഗമമായ ഷോപ്പിങിന് വേണ്ട പ്രത്യേക ക്രമീകരണങ്ങളും ലുലുമാളിൽ ഒരുക്കിയിട്ടുണ്ട്. ജനുവരി എട്ടുമുതൽ പതിനൊന്ന് വരെ ബില്ലിങിനായി പ്രത്യേക കൗണ്ടറുകളും പാർക്കിങിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും. ഷോപ്പിങ്ങും സെലിബ്രേഷനും ഫൺ ആക്റ്റിവിറ്റീസും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന വിധത്തിലാണ് ഓഫർ സെയിൽ ചെയ്യാൻ പറ്റുന്ന വിധത്തിലാണ് ജനുവരി 8 മുതൽ 11 വരെയുള്ള നാലു ദിവസങ്ങളിൽ ഓഫർ സെയിൽ സജ്ജീകരിച്ചിട്ടുള്ളതെന്നും ലുലുമാൾ അധികൃതർ അറിയിച്ചു.


