തിരുവനന്തപുരം ലെക്കോൾ ചെമ്പക സിൽവറോക്സ് സ്കൂളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങും സ്ഥാനാരോഹണവും നടന്നു. ഐജി അജീത ബീഗം ഐപിഎസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാർത്ഥികൾ ഔദ്യോഗിക ചുമതലകൾ ഏറ്റെടുത്തു.  

തിരുവനന്തപുരം: ലെക്കോൾ ചെമ്പക സിൽവറോക്സ് സ്കൂളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങും സ്ഥാനാരോഹണവും നടന്നു. ഐജി അജീത ബീഗം ഐപിഎസ് ചടങ്ങിൽ ഭദ്രദീപം കൊളുത്തിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ നേതൃത്വഗുണവും ഉത്തരവാദിത്തബോധവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയത്തിൽ വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുത്തതും അവർക്കായി പ്രത്യേക സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചതെന്നും സ്കൂൾ അധികൃതര്‍ ചടങ്ങിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്യാമ്പസിൽ വെച്ച് നടന്ന പ്രസ്തുത ചടങ്ങിൽ സ്കൂൾ ഭാരവാഹികളായചെയർമാൻ വി. എൻ. പി. രാജ്, സ്കൂൾ ഡയറക്ടർ പ്രമോദ് കുമാർ പിള്ള എന്നിവരും സന്നിഹിതരായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ആനി ചെറിയാൻ, വൈസ് പ്രിൻസിപ്പാൾ റെജീന വിവേക്, അന്ന പമീല ജോഷ് എന്നിവരും ചടങ്ങിലെത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം സ്കൂളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ തങ്ങളുടെ ഔദ്യോഗിക ചുമതലകൾ പ്രതിജ്ഞ ചൊല്ലി ഏറ്റെടുത്തു. വിദ്യാലയത്തിന്റെ അച്ചടക്കവും പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് വിദ്യാർത്ഥി നേതാക്കൾ ചടങ്ങിൽ ഉറപ്പുനൽകി. അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും സാന്നിദ്ധ്യത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് വിദ്യാർത്ഥികൾക്ക് ആവേശകരമായ അനുഭവമായി മാറി.