Asianet News MalayalamAsianet News Malayalam

കുരുന്നുകളുടെ മാതൃക;  കരോളിനിറങ്ങി സമാഹരിച്ച പണം വൃക്കരോഗം ബാധിച്ച യുവതിക്ക് നല്‍കി

വലുതും ചെറുതുമായ തുക ഇവര്‍ എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് കഴിഞ്ഞ വര്‍ഷത്തെ സംഭവം ഇവരുടെ മനസിലേയ്ക്ക് ഓടി എത്തിയത്. കഴിഞ്ഞവര്‍ഷം കരോളിനിറങ്ങി ലഭിച്ച തുക 16 വര്‍ഷമായി തലച്ചോറില്‍ (ഹൈഡ്രോ പീത്താലീസ്) നിന്നും വെള്ളം പുറത്തേയ്ക്ക്ക്ക് ഒഴുകുന്ന രോഗം ബാധിച്ച തിരുവന്‍വണ്ടൂരിലെ സ്റ്റെഫി തോമസിന് നല്‍കിയിരുന്നു

chengannur childs carol money give to kidney patient
Author
Chengannur, First Published Jan 4, 2019, 7:40 PM IST

ചെങ്ങന്നൂര്‍: ക്രിസ്തുമസ്സിനോടനുബന്ധിച്ച് 5 രാത്രികളിലായി മഴുക്കീര്‍ അഞ്ചാം വാര്‍ഡിലെ കുരുന്നുകള്‍ കരോളിനിറങ്ങി സമാഹരിച്ച തുക ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സിന്ധുവിനു നല്‍കി മാതൃക കാട്ടി. 5 വയസ്സു മുതല്‍ 13 വയസ്സുവരെയുള്ള പത്ത് പേര്‍ അടങ്ങുന്ന സംഘമാണ് ക്രിസ്തുമസ് കരോളിനിറങ്ങിയത്.

വലുതും ചെറുതുമായ തുക ഇവര്‍ എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് കഴിഞ്ഞ വര്‍ഷത്തെ സംഭവം ഇവരുടെ മനസിലേയ്ക്ക് ഓടി എത്തിയത്. കഴിഞ്ഞവര്‍ഷം കരോളിനിറങ്ങി ലഭിച്ച തുക 16 വര്‍ഷമായി തലച്ചോറില്‍ (ഹൈഡ്രോ പീത്താലീസ്) നിന്നും വെള്ളം പുറത്തേയ്ക്ക്ക്ക് ഒഴുകുന്ന രോഗം ബാധിച്ച തിരുവന്‍വണ്ടൂരിലെ സ്റ്റെഫി തോമസിന് നല്‍കിയിരുന്നു. അന്നു മുതലുള്ള പ്രചോദനവും ,പ്രോത്സാഹനവുമാണ് രക്ഷിതാക്കളുമായി അഭിപ്രായം പങ്കുവെച്ച് ഇന്നും കുട്ടികള്‍ ഈ ഉദ്യമത്തിന് തയ്യാറായത്. 

തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്  രണ്ടാം വാര്‍ഡ് അശ്വിന്‍ ഭവനില്‍ സഹദേവന്റെ ഭാര്യയാണ് 35 കാരിയായ എം എസ് സിന്ധു. വൃക്ക സംബന്ധിച്ച് ചികിത്സ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. ഇപ്പോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നെഫ്‌റോളജി വിഭാഗത്തില്‍ ഡോ: സതീഷ് ബാലകൃഷ്ണന്റെ ചികിത്സയിലാണ്. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രണ വിധേയമല്ലാതെ വൃക്ക യെ ബാധിച്ചതാണ് രോഗകാരണം. ഒപ്പം രക്തത്തില്‍ ക്രിയാറ്റിന്റെ അളവും അമിതമുള്ളതായി പരിശോധനയില്‍ കണ്ടു. പ്രളയത്തിനു ശേഷം മുഖത്തും കാലിലും നീരും ഛര്‍ദ്ദിയും അമിതമായ ക്ഷീണവും കണ്ടതിനെത്തുടര്‍ന്ന് ഒക്ടോബറില്‍ ഡോ: ഡയാലസി സിന് നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് ഡയാലസിസിനാണ് സിന്ധു വിധേയയാകേണ്ടി വരുന്നത്. 

ഇതിനായി 5000 രൂപയാണ് വേണ്ടി വരിക. ഇപ്പോള്‍ 22 എണ്ണം കഴിഞ്ഞു. അടിയന്തിരമായി എ  പോസിറ്റീവ് വൃക്ക ഒന്നെങ്കിലും പകരം കിട്ടുന്നതു വരെ ഡയാലസിസ് തുടരാനാണ് ഡോക്ടറുടെ നിര്‍ദ്ദേശം. അതിന് ഭാരിച്ച തുക വേണ്ടി വരും. തടിപ്പണിക്കാരനായ ഭര്‍ത്താവ് സഹദേവന്‍ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ സിന്ധുവിനായി ചിലവഴിച്ചു .രണ്ട് കുട്ടികളുടെ വിദ്യാഭ്യാസച്ചിലവ്, വിട്ടുചിലവ് സിന്ധുവിന്റെ ചികിത്സാ ,മരുന്ന് ഇവയ്‌ക്കെല്ലാം പണം കണ്ടെത്താന്‍ പെടാപ്പാടു പെടുകയാണ് സഹദേവന്‍ .മകന്‍ അശ്വിന്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥി. മകള്‍ അശ്വതി  ജി എച്ച് എസ് എസ് തിരുവന്‍വണ്ടൂര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി.

Follow Us:
Download App:
  • android
  • ios