മജിസ്ട്രേറ്റും അഭിഭാഷകരും കോടതി ജീവനക്കാരും കക്ഷികളും ബഹുനില മന്ദിരത്തിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. വോൾട്ടേജിലെ വ്യതിയാനം കൊണ്ട് സമീപത്തുള്ള അഭിഭാഷക ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലേയും ഇലക്ട്രിക് ഉപകരണങ്ങൾക്കും നാശം സംഭവിച്ചു

ചെങ്ങന്നൂർ: ചെങ്ങന്നൂർ കോടതി സമുച്ഛയത്തിന്റെ സംരക്ഷണ ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള മീറ്ററും വയറിംഗുമാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. തീയും പുകയും ഉയരുന്നതു കണ്ട് തൊട്ടടുത്തുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കുകയായിരുന്നു. 

ഈ സമയം മജിസ്ട്രേറ്റും അഭിഭാഷകരും കോടതി ജീവനക്കാരും കക്ഷികളും ബഹുനില മന്ദിരത്തിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. വോൾട്ടേജിലെ വ്യതിയാനം കൊണ്ട് സമീപത്തുള്ള അഭിഭാഷക ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലേയും ഇലക്ട്രിക് ഉപകരണങ്ങൾക്കും നാശം സംഭവിച്ചു.