Asianet News MalayalamAsianet News Malayalam

ചെങ്ങോട്ടുമല ഖനനം: പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിക്കില്ലെന്ന് കലക്ടര്‍, സമരം അവസാനിപ്പിച്ചു

പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ നടപ്പാക്കുകയില്ലെന്ന് കലക്റ്റർ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി പറഞ്ഞു. 

Chengottumala mining rights of locals will not be denied Collector said
Author
Koottalida, First Published May 16, 2019, 4:05 PM IST

കൂട്ടാലിട: കോഴിക്കോട് ബാലുശ്ശേരി കൂട്ടാലിടയ്ക്ക് സമീപത്തെ വിവാദമായ ചെങ്ങോട്ടുമല ഖനനത്തിനെതിരെ പ്രദേശവാസികള്‍ പഞ്ചായത്തോഫീസിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.  പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ നടപ്പാക്കുകയില്ലെന്ന് കലക്റ്റർ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി പറഞ്ഞു. 

ചെങ്ങോട്ടുമല ഖനനത്തെ കുറിച്ച് സമരസമിതിയുമായി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളും പുരുഷൻ കടലുണ്ടി എംഎൽഎയുടെ സാന്നിധ്യത്തിൽ, ജില്ലാ കളക്ടർ സാംബശിവറാവു വിശദമായ ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 

പ്രദേശവാസികളുടെ ആശങ്കകൾ യോഗം വിശദമായി ചർച്ച ചെയ്തു. ദ്രുതഗതിയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കില്ലെന്നും ജില്ലാ കലക്ടർ ഉറപ്പ് നല്‍കി. എല്ലാ വാദഗതികളും പരിഗണിച്ച ശേഷം നിയമപ്രകാരം മാത്രമേ പ്രശ്നത്തിൽ നടപടികൾ എടുക്കൂ. കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കാനായി എത്രയും പെട്ടെന്ന് സ്ഥലം  സന്ദർശിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. 

കഴിഞ്ഞ എട്ട് ദിവസമായി ഖനനത്തിനെതിരെ നാട്ടുകാര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ സമരത്തിലായിരുന്നു. ക്വാറി തുടങ്ങാനായി നൂറ്റമ്പതേക്കറോളമാണ് പത്തനംതിട്ട ആസ്ഥാനമായ ഡല്‍റ്റാ ഗ്രൂപ്പ് ചെങ്ങോട്ടുമലയില്‍ വാങ്ങിച്ചിരുന്നത്.  ഇവര്‍ക്ക് ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തീര്‍പ്പാക്കുന്നതുവരെ ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കരുതെന്ന ആവശ്യമായിരുന്നു സമരസമിതി ഉന്നയിച്ചിരുന്നത്. 

 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios