ആലപ്പുഴ: കൈനകരി ഗ്രാമ പഞ്ചായത്ത് ആറ്, ഏഴ് വാർഡുകളിലൂടെ കടന്നുപോകുന്ന ചേന്നംകരി സൊസൈറ്റി- പത്തിൽ ചിറ നാട്ടു തോട് വ്യാപകമായ അനധികൃത കയ്യേറ്റത്തിന്റെ പിടിയിൽ. പാടശേഖരത്തിന്റെ പുറംബണ്ട് നിർമാണ മറവിലാണ് അനധികൃത കയ്യേറ്റം. കൈനകരി തെക്ക് വില്ലേജിന് കീഴിലുള്ള നാടു തോടിന്റെ തീരങ്ങൾ അനധികൃതമായി കയ്യേറ്റം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് മറികടന്നാണ് അനധികൃത കയ്യേറ്റം. 

ആൾ താമസമില്ലാതെ വില്പനയിലിരിക്കുന്ന വസ്തു സ്ഥിതി ചെയ്യുന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം അനധികൃത നാട്ടു തോട് കയ്യേറ്റം നടന്നത്. വില്ലേജ് ഓഫീസുമായി പതിറ്റാണ്ടുകളായി ബന്ധമുള്ള സർവ്വേയറാണ് നാട്ടു തോടിന്റെ തീരം ചെറ്റയും കുറ്റിയും നിര്‍മിച്ച് ചെളി ഉപയോഗിച്ച് നികത്തി കൈയേറിയത്. പതിനഞ്ച് മീറ്ററോളം വീതിയുണ്ടായിരുന്ന ചേന്നംകരി സൊസൈറ്റി- പത്തിൽ ചിറ തോട് പകുതി വീതിയായി കുറഞ്ഞിരിക്കുന്ന അവസ്ഥയാണ് നിലവില്‍. 

Read more: അമ്മയും കുഞ്ഞും കുളത്തിൽ മരിച്ച നിലയിൽ

നാട്ടു തോടിന്റെ വീതി ക്രമാതീതമായി കുറഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്ന അവസ്ഥയും പ്രദേശവാസികൾക്ക് പ്രളയഭീഷണിയാണ് സമ്മാനിക്കുന്നത്.

Read more: വിദ്യാര്‍ത്ഥികളുടെ വാട്ട്സ്ആപ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; അധ്യാപകന് സസ്പെൻഷൻ