മരുത്തോര്‍വട്ടം ക്ഷേത്രത്തിന് സമീപത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

ചേര്‍ത്തല: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം വടക്കേ മൂലേച്ചിറ വിശ്വനാഥ മേനോന്റെ മകന്‍ ഉണ്ണി (വിപിന്‍കുമാര്‍-35) ആണ് മരിച്ചത്. മരുത്തോര്‍വട്ടം ക്ഷേത്രത്തിന് സമീപത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിപിന്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനായ വിപിന്‍ കുമാര്‍ അവിവാഹിതനാണ്. മാതാവ്: വത്സല.

ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം, യുവാവ് മരിച്ചു

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തില്‍ തൊടി ഷാലിന്‍ (33) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഷാലിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷിനാണ് പരുക്കേറ്റത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായ ഷാലിന്‍ മാവൂര്‍-കോഴിക്കോട് റോഡില്‍ പൂവാട്ടുപറമ്പ് പാറയില്‍ ബസ്റ്റോപ്പിന് സമീപത്ത് വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തുള്ള ചെടിക്കടയിലെ ചട്ടികളിലും വൈദ്യുതി പോസ്റ്റിലുമായി ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

'പഠിച്ചത് തായ്ക്വോണ്ടോ..'; തോക്കുമായി വീട്ടിലെത്തിയ യുവാക്കളെ തുരത്തിയോടിച്ച് വീട്ടമ്മയും മകളും

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യാം

YouTube video player