രാത്രി വൈകിയും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് റാം മോഹന്‍ തിരക്കിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.

ചേര്‍ത്തല: വസ്ത്രവ്യാപാര സ്ഥാപന ഉടമയായ വീട്ടമ്മ സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ചേര്‍ത്തല എക്സറെ കവലക്ക് സമീപം ലാഥെല്ല സ്ഥാപന ഉടമ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡില്‍ കാളികുളം രാജിറാം വീട്ടില്‍ രാജി മഹേഷിനെ(45)യാണ് സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

'ബുധനാഴ്ച രാത്രി കടയടച്ച് വീട്ടില്‍ പോയ രാജി തിരികെ കടയിലേക്ക് വരികയായിരുന്നു. രാത്രി വൈകിയും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് റാം മോഹന്‍ തിരക്കിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.' കുടുംബവഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഭര്‍ത്താവിനും മകള്‍ക്കും മൃതദേഹം വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ്: റാം മോഹന്‍(മര്‍ച്ചന്റ് നേവി). ബംഗളൂരുവില്‍ വിദ്യാര്‍ഥിയായ മീര ഏക മകളാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.

'ആഹാരം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു'; 43കാരന് 14 വര്‍ഷം തടവ്

YouTube video player