Asianet News MalayalamAsianet News Malayalam

ഏറ്റെടുത്ത ഭൂമിക്ക് വയോധികയ്ക്ക് പണം നൽകിയില്ല; തഹസീൽദാരുടെ മേശയടക്കം താലൂക്ക് ഓഫീസ് ജപ്തി ചെയ്തു

തഹസീൽദാരുടെ മേശയും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉദ്യോഗസ്ഥർ  ജപ്തി ചെയ്തു. ഭൂമിയേറ്റെടുത്ത വകയിൽ കാർത്യായനിയമ്മയ്ക്ക് 86,000 രൂപയിലേറെയാണ് നൽകാനുള്ളത്.

cherthala village office confiscate over court order
Author
First Published Aug 31, 2024, 9:18 PM IST | Last Updated Aug 31, 2024, 9:18 PM IST

ചേർത്തല: ആലപ്പുഴയിൽ താലൂക്ക് ഓഫീസ് ജപ്തി ചെയ്തു.  ചേര്‍ത്തല താലൂക്ക് ഓഫീസ് ആണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജപ്തി ചെയ്തത്. 1984 ൽ ഭൂമിയേറ്റടുത്ത വകയിൽ വയലാർ സ്വദേശിനിയായ കാർത്യായനി അമ്മയ്ക്ക് സർക്കാർ കൊടുക്കാനുള്ള പണം നൽകാത്തതിനെ തുടർന്നാണ് താലൂക്ക് ഓഫീസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. തുടർന്നാണ് ജപ്തി നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്. 

തഹസീൽദാരുടെ മേശയും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉദ്യോഗസ്ഥർ  ജപ്തി ചെയ്തു. ഭൂമിയേറ്റെടുത്ത വകയിൽ കാർത്യായനിയമ്മയ്ക്ക് 86,000 രൂപയിലേറെയാണ് നൽകാനുള്ളത്. സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് താലൂക്കോഫീസിലെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവായത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ നിന്ന് ആമീൻ എത്തി താലൂക്കോഫീസിൽ ജപ്തി നടപ്പാക്കി. 

തഹസിൽദാരുടെ മേശയും ഫർണീച്ചറുകളും, കമ്പ്യൂട്ടറുകളുമാണ് ഉദ്യോഗസ്ഥർ ജപ്തി ചെയ്തത്. നിരവധി തവണ നോട്ടീസ് നൽകിയിട്ടും നടപടിയാകാത്തതിനെ തുടർന്നാണ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതെന്ന് കാർത്യായനി അമ്മയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ജേക്കബ്ബ് ടോംലിൻ വർഗീസ് പറഞ്ഞു. 

Read More : 

Latest Videos
Follow Us:
Download App:
  • android
  • ios