വിൽപ്പനക്കെത്തിയ കോഴിക്ക് നാല് കാൽ! അത്ഭുതകോഴിയെ കാണാനും വാങ്ങാനും വൻ തിരക്ക്, പക്ഷേ വിൽക്കില്ല

മണ്ണാർക്കാട്ടെ കോഴിക്കടയിൽ നാല് കാലുകളുള്ള കോഴി എത്തിയതോടെ കാണികൾ ഏറെ. കൗതുകം നിറഞ്ഞ ഈ കോഴിയെ വാങ്ങാൻ പലരും ശ്രമിച്ചെങ്കിലും വിൽക്കുന്നില്ലെന്ന് കടയുടമകൾ.

Chicken on sale has four legs There is a huge rush to see and buy the miracle chicken but it not for sale

പാലക്കാട്: മണ്ണാർക്കാട് കോഴിക്കടയിൽ വിൽപ്പക്കെത്തിയ കോഴി ഏവർക്കും കൗതുകമായി. ഈ കോഴിക്ക് നാല് കാലുണ്ട് എന്നതായിരുന്നു കൗതുകത്തിന്‍റെ കാരണം. അത്ഭുതകോഴിയെ കാണാൻ നിരവധി പേർ മണ്ണാർക്കാട്ടെ കോഴി കടയിലെത്തി. മണ്ണാർക്കാട് സി പി എം ഓഫീസിന് സമീപത്തുള്ള അലിഫ് ചിക്കൻ സ്റ്റാളിലാണ് നാല് കാലുള്ള കോഴിയെ കാണാൻ ആളുകൾ എത്തിയത്. രണ്ടു ദിവസം മുൻപ് കോഴി ഫാമിൽ നിന്നും വിൽപ്പനക്കെത്തിയ കോഴികളിൽ ഒരു കോഴിക്കാണ് നാല് കാലുള്ളത് കടയുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. വ്യത്യസ്തതകണ്ട കടയുടമകളായ ഷുക്കൂറും, റിഷാദും കോഴിയെ വിൽക്കുന്നില്ല എന്ന തീരുമാനത്തിലെത്തി. കോഴിയെ കണ്ട് നിരവധി പേർ വിലക്ക് ആവശ്യപ്പെട്ടെങ്കിലും നാലുകാലുള്ള കോഴിയെ വളർത്താനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു.

A post shared by Asianet News (@asianetnews)

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന വാർത്ത നെടിയിരുപ്പിലെ വീട്ടില്‍നിന്ന് അരക്കോടി രൂപ വിലമതിക്കുവന്ന 1.665 കിലോഗ്രാം എം ഡി എം എ പിടികൂടിയ കേസില്‍ കൊണ്ടോട്ടി നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിഖിന്റെ (27) അറസ്റ്റ് രേഖപ്പെടുത്തി എന്നതാണ്. കരിപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം അബ്ബാസലിയുടെ നേതൃത്വത്തിലുള്ള സംഘം, പ്രതി റിമാന്‍ഡില്‍ കഴിയുന്ന മട്ടാഞ്ചേരി സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ സബ് ജയിലില്‍ കഴിയുന്നത്. ഇയാളെ ബുധനാഴ്ച മഞ്ചേരി എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒമാനിൽ നിന്ന് എം.ഡി.എം.എ എത്തിച്ചതിന് മട്ടാഞ്ചേരി പൊലീസ് മാര്‍ച്ച് ഏഴിനാണ് ആഷിഖിനെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് മാര്‍ച്ച് 10 ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും കരിപ്പൂര്‍ പൊലീസും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍ എം ഡി എം എ ശേഖരം കണ്ടെടുത്തിരുന്നു.

ഒമാനിൽ നിന്ന് വാങ്ങി ഫ്ളാസ്‌കുകളിലുൾപ്പെടെ ഒളിപ്പിച്ച് നാട്ടിലെത്തിച്ചു; എംഡിഎംഎ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന വാർത്ത നെടിയിരുപ്പിലെ വീട്ടില്‍നിന്ന് അരക്കോടി രൂപ വിലമതിക്കുവന്ന 1.665 കിലോഗ്രാം എം ഡി എം എ പിടികൂടിയ കേസില്‍ കൊണ്ടോട്ടി നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിഖിന്റെ (27) അറസ്റ്റ് രേഖപ്പെടുത്തി എന്നതാണ്. കരിപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം അബ്ബാസലിയുടെ നേതൃത്വത്തിലുള്ള സംഘം, പ്രതി റിമാന്‍ഡില്‍ കഴിയുന്ന മട്ടാഞ്ചേരി സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ സബ് ജയിലില്‍ കഴിയുന്നത്. ഇയാളെ ബുധനാഴ്ച മഞ്ചേരി എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒമാനിൽ നിന്ന് എം.ഡി.എം.എ എത്തിച്ചതിന് മട്ടാഞ്ചേരി പൊലീസ് മാര്‍ച്ച് ഏഴിനാണ് ആഷിഖിനെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് മാര്‍ച്ച് 10 ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും കരിപ്പൂര്‍ പൊലീസും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍ എം ഡി എം എ ശേഖരം കണ്ടെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios