ഇന്നലെ രാത്രി എട്ടോടെയാണ് അപകടം നടന്നത്

കോഴിക്കോട്: കുടുംബ സംഗമ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂന്നര വയസ്സുകാരന് കിണറില്‍ വീണ് ദാരുണാന്ത്യം. മലപ്പുറം കാളികാവ് സ്രാമ്പിക്കല്‍ പരപ്പന്‍ വീട്ടില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് ഐജിന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം നടന്നത്. കൊടുവള്ളി-ഓമശ്ശേരി റോഡില്‍ ഓമശ്ശേരി ടൗണിന് സമീപമുള്ള റോയാദ് ഫാം ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമം നടന്നിരുന്നത്. പരിപാടികള്‍ നടന്നുകൊണ്ടിരിക്കേ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കളും ബന്ധുക്കളും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഓഡിറ്റോറിയത്തിന് പിന്നിലുള്ള കിണറില്‍ വീണ നിലയില്‍ കണ്ടത്.

എല്ലാം എസ്ഐ ബോബിയുടെ പണി! ഇപ്പോഴിതാ ഈ ട്രാഫിക് സിഗ്നൽ മറ്റ് ജില്ലകളിലേക്കും, തൃശൂരിലെ 'ബഡി സീബ്ര' പൊളിയാണ്

ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടുവള്ളി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌പോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

സംഭവം ഇങ്ങനെ

മലപ്പുറത്ത് നിന്നും കോഴിക്കോട് കുടുംബസംഗമത്തിനെത്തിയ മലപ്പുറം കാളികാവ് സ്രാമ്പിക്കല്‍ പരപ്പന്‍ വീട്ടില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് ഐജിന്‍ ആണ് മരിച്ചത്. കുടുംബ സംഗമ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് മൂന്നര വയസ്സുകാരന് കിണറില്‍ വീണ് ദാരുണാന്ത്യം സംഭവിച്ചത്. മലപ്പുറം കാളികാവ് സ്രാമ്പിക്കല്‍ പരപ്പന്‍ വീട്ടില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് ഐജിന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം നടന്നത്. കൊടുവള്ളി-ഓമശ്ശേരി റോഡില്‍ ഓമശ്ശേരി ടൗണിന് സമീപമുള്ള റോയാദ് ഫാം ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമം നടന്നിരുന്നത്. പരിപാടികള്‍ നടന്നുകൊണ്ടിരിക്കേ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കളും ബന്ധുക്കളും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഓഡിറ്റോറിയത്തിന് പിന്നിലുള്ള കിണറില്‍ വീണ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടുവള്ളി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌പോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.