ജില്ലയില്‍ ആദിവാസി കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇതിനാല്‍ കോളനികള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ രൂപവല്‍ക്കരിക്കുന്നതിന് പഞ്ചായത്തുകള്‍ അടിയന്തിര പ്രാധാന്യം നല്‍കണമെന്നും ശിശു ക്ഷേമ സമിതി സെക്രട്ടറി പി സുരേഷ് ആവശ്യപ്പെട്ടു.

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന ഒ എം ജോര്‍ജിനെതിരെ ബാലവേല തടയല്‍ വകുപ്പ് പ്രകാരവും കേസെടുക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. പോക്‌സോ വകുപ്പുകള്‍ക്ക് പുറമേ കുട്ടിയെ വീട്ട് ജോലി ചെയ്യിപ്പിച്ചതിനെ കുറിച്ചും അന്വേഷിച്ച് കൃത്യമായ നടപടിയെടുക്കണമെന്ന് ശിശുക്ഷേമ സമതി ആവശ്യപ്പെട്ടു. ശിശുക്ഷേമ സമിതിയുടെ 'തണലില്‍' ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസിന് പീഡന വിവരം ലഭിക്കുന്നത്.

ജില്ലയില്‍ ആദിവാസി കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇതിനാല്‍ കോളനികള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ രൂപവല്‍ക്കരിക്കുന്നതിന് പഞ്ചായത്തുകള്‍ അടിയന്തിര പ്രാധാന്യം നല്‍കണമെന്നും ശിശു ക്ഷേമ സമിതി സെക്രട്ടറി പി സുരേഷ് ആവശ്യപ്പെട്ടു. അതേ സമയം കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ പ്രതിയെ കുറിച്ച് പറയത്തക്ക സൂചനകളൊന്നും പോലീസ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സംഭവം പുറത്തറിഞ്ഞതോടെ തന്നെ ഇയാള്‍ ജില്ല വിട്ടതായാണ് സൂചന. കര്‍ണാടകയിലേക്കോ, തമിഴ്‌നാട്ടിലേക്കോ കടന്നുവെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.