പാലക്കാട്  കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് നിന്ന് കാണാതായ നാല് ആൺകുട്ടികളെയാണ് കണ്ടെത്തിയത്. 9,12,14 വയസ്സുള്ള കുട്ടികളാണ് ഇവര്‍. വൈകുന്നേരം കളിക്കാനായി പോയതായിരുന്നു നാല് പേരും

പാലക്കാട്: പാലക്കാട് (Palakkad) തൃത്താല കപ്പൂരിൽ നിന്ന് കാണാതായ (Missing) കുട്ടികളെ കണ്ടെത്തി. ആനക്കരയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പാലക്കാട് കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് നിന്ന് കാണാതായ നാല് ആൺകുട്ടികളെയാണ് കണ്ടെത്തിയത്. 
9,12,14 വയസ്സുള്ള കുട്ടികളാണ് ഇവര്‍. ഇന്നലെ വൈകുന്നേരം കളിക്കാനായി പോയതായിരുന്നു നാല് പേരും.

സമയം വൈകിയിട്ടും വീട്ടിൽ തിരിച്ചു എത്താതത്തിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നല്‍കിയത്. പറക്കുളം വിനോദിന്‍റെ മകൻ നവനീത് എന്ന അച്ചു (12), കോട്ടടിയിൽ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ), ഷഹനാദ് (14), കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകൻ അൻവർ സാദീഖ് (9 ) എന്നിവരെയാണ് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയി; പാലക്കാട് പറക്കുളത്ത് കാണാതായത് 4 ആണ്‍കുട്ടികളെ

വാളയാര്‍ അണക്കെട്ടില്‍ കാണാതായ തമിഴ്നാട് സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

വാളയാർ ഡാമിൽ കാണാതായ മൂന്ന് വിദ്യാർഥികളും മരിച്ചു, അപകടത്തിന് കാരണ‌മായത് മണലെടുത്ത കുഴികൾ

കോട്ടയത്ത് എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍, പൊലീസ് അന്വേഷണം