സുപ്രീംകോടതിയാണ് പ്രതിക്ക് ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം നല്‍കിയത്. കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന വിപിന്‍ വര്‍ഗീസിന്‍റെ അപ്പീലില്‍ തീരുമാനമെടുക്കും വരെയാണ് ജാമ്യം. വയനാട്ടിലെ യാക്കോബായ സഭ മലബാർ ഭദ്രാസനം വനിതാസമാജം സെക്രട്ടറിയായിരുന്ന ചിന്നമ്മയെ 2014ൽ കവര്‍ച്ചയ്ക്കിടെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ദില്ലി: വയനാട് ചിന്നമ്മ കൊലക്കേസിലെ രണ്ടാം പ്രതി വിപിന്‍ വര്‍ഗീസിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് പ്രതിക്ക് ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം നല്‍കിയത്. കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന വിപിന്‍ വര്‍ഗീസിന്‍റെ അപ്പീലില്‍ തീരുമാനമെടുക്കും വരെയാണ് ജാമ്യം. ജാമ്യ ഉപാധികള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. വയനാട്ടിലെ യാക്കോബായ സഭ മലബാർ ഭദ്രാസനം വനിതാസമാജം സെക്രട്ടറിയായിരുന്ന ചിന്നമ്മയെ 2014ൽ കവര്‍ച്ചയ്ക്കിടെ കൊലപ്പെടുത്തിയെന്നാണ് കേസ്. അഭിഭാഷകൻ വി കെ ബിജുവാണ് പ്രതി വിപിൻ വർഗീസിനായി ഹാജരായത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player