കണ്ണൂർ: ചിറക്കലിലെ  സിപിഎം പ്രവർത്തകൻ ഒടി വിനീഷിനെ കൊലപ്പെടുത്തിയ കേസിൽ എസ്ഡിപിഐ പ്രവർത്തകന് ജീവപര്യന്തം. കുന്നുംകൈ സ്വദേശിയും കേസിലെ രണ്ടാം പ്രതിയുമായ വി നൗഫലിനെയാണ്  തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

2009 മെയ് 13ന് രാത്രി കുന്നുംകൈ അരയാബേത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ചാണ്  ബൈക്കിലെത്തിയ രണ്ടംഗ സംഘം വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. 

ഒളിവിലായിരുന്ന ഒന്നാംപ്രതി കുന്നുംകൈ സ്വദേശി മനാഫ്  ഐഎസിൽ ചേരാൻ പോയെന്നും പിന്നീട് കൊല്ലപ്പെട്ടെന്നുമാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. രണ്ടാംപ്രതി നൗഫൽ മാത്രമാണ്ആണ് വിചാരണ നേരിട്ടത്.