ഒന്നര ദിവസമായി ഭാര്യയുടെ മൃതദേഹവുമായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയാണ് ചിറ്റപ്പനെന്ന് പത്രപ്രവർത്തകനായ ഋഷി കമാലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.  കോഴഞ്ചേരി ചെങ്ങന്നൂർ റൂട്ടിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുന്ന നെല്ലിക്കൽ ജംഗ്ഷനിലെ ആശിർവാദ് വീട്ടിലാണ് ഇദ്ദേഹം കഴിയുന്നത്. 

കോഴഞ്ചേരി: ഒന്നര ദിവസമായി ഭാര്യയുടെ മൃതദേഹവുമായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയാണ് ചിറ്റപ്പനെന്ന് പത്രപ്രവർത്തകനായ ഋഷി കമാലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. കോഴഞ്ചേരി ചെങ്ങന്നൂർ റൂട്ടിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുന്ന നെല്ലിക്കൽ ജംഗ്ഷനിലെ ആശിർവാദ് വീട്ടിലാണ് ഇദ്ദേഹം കഴിയുന്നത്. 

പോലീസ്, സൈന്യം, നേവി, മീഡിയ എന്നിങ്ങനെ എല്ലാവരെയും വിളിച്ച് സഹായം ആഭ്യർത്ഥിച്ചിട്ടും ആരെതന്നെ ഇതുവരെ ഇവിടെ എത്തിയിട്ടില്ലെന്നാണ് വിവരം. താഴത്തെ നിലയില്‍ വെള്ളം കയറിയതിനാല്‍ ഇദ്ദേഹം ഭാര്യയുടെ മൃതദേഹവുമായി മുകളിലെ നിലയില്‍ കഴിയുകയാണ്.