ഇടുക്കി: ക്രിസ്മസ് അവധി പ്രഖ്യാപിച്ചതോടെ മൂന്നാർ വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞു. ഇന്നലെ രാജമല സന്ദർശനത്തിനെത്തിയത് 2500 പേർ. ക്രിസ്മസ് അടുത്തെത്തിയെങ്കിലും മൂന്നാറിൽ തണുപ്പ് മെനസ് ഡിഗ്രിയിലെത്താൻ വൈകുന്നത് വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വ്യാപാരികൾ കരുതിയത്. 

എന്നാൽ അവധി പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികളടക്കമുള്ളവർ മൂന്നാറിലെത്തിയതോടെ രാജമലയടക്കം സന്ദർശകരെകൊണ്ട് നിറഞ്ഞു. രാവിലെ മുതൽ കൗണ്ടറുകളിൽ ടിക്കറ്റിനായി നീണ്ടനിര കാണാമായിരുന്നു. മണിക്കുന്നുകളോളം ഗതാഗതവും തടസ്സപ്പെട്ടു. 

ഹോട്ടലുകളും റിസോർട്ടുകളും വൻതിരക്കാണ് അനുഭവപ്പെട്ടത്. ന്യുയർ കഴിയാതെ മുറികൾ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഞയറാഴ്ച അപ്രതീക്ഷിതമായി മൂന്നാറിലെ പലർക്കും അതുകൊണ്ടുതന്നെ മുറികൾ ലഭിച്ചില്ല. 

ക്രിസ്മസ് രാവുകൾ പലപ്പോഴും മൂന്നാറിൽ തണുപ്പ് മൈനസ് ഡിഗ്രിയാണ് രേഖപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് മാത്രമാണ് തണുപ്പ് 5 എത്തിയത്. കഴിഞ്ഞയാഴ്ച 11 ഉം 10 പത്തുമായി. വൈകുന്നേരങ്ങളിൽ മൂന്നാറിന്റെ സമീപ പ്രദേശങ്ങൾ മഞ്ഞുകൊണ്ടു മൂടും. എസ്റ്റേറ്റ് മേഖലകളിൽ കാട്ടാനകൾ കൂട്ടമായി ഇറങ്ങുകയും ചെയ്യും.

Read more: പ്രളയം കടന്നെത്തിയ കേരളാ ടൂറിസം കുതിക്കുന്നു : മണി ടൈം...