Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഒരേ വേഷം; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കി ചുനക്കര സര്‍ക്കാര്‍ സ്കൂള്‍

അടുത്ത അധ്യയന വർഷം മുതൽ ആണ് ജില്ലയിൽ ലിംഗ സമത്വ പദ്ധതി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത്‌ തീരുമാനിച്ചിരുന്നത്. രക്ഷകർത്താക്കളുടെ യോഗം ചേർന്ന് ഈ വർഷം തന്നെ പദ്ധതി നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.

Chunakkara Govt Higher Secondary school implement Gender neutral uniform
Author
Chunakkara, First Published Jan 14, 2022, 8:07 PM IST

ചുനക്കര: ലിംഗസമത്വത്തിന്റെ ഭാഗമായി ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൂളിലെ എല്ലാ പെൺകുട്ടികളും പാന്റ്സിലേക്കും ഷർട്ടിലേക്കും മാറി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ജില്ലയിലെ ആദ്യത്തെ സ്കൂൾ ആണ് ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ.

അടുത്ത അധ്യയന വർഷം മുതൽ ആണ് ജില്ലയിൽ ലിംഗ സമത്വ പദ്ധതി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത്‌ തീരുമാനിച്ചിരുന്നത്. രക്ഷകർത്താക്കളുടെ യോഗം ചേർന്ന് ഈ വർഷം തന്നെ പദ്ധതി നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. 450 ൽ അധികം കുട്ടികൾ പഠിക്കുന്ന ഗ്രാമപ്രദേശത്തെ സ്കൂൾ ആണ് ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ. പ്രിൻസിപ്പൽ കെ പൊന്നമ്മക്കൊപ്പം മറ്റ് അധ്യാപകരുടെയും കൂട്ടായ ശ്രമം കൊണ്ടാണ് പദ്ധതി വർഷം തന്നെ നടപ്പാക്കാൻ കഴിഞ്ഞത്.

Follow Us:
Download App:
  • android
  • ios