കോഴിക്കോട്: എളേറ്റിൽ എം ജെ ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾസ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സിറ്റി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. കൊടുവള്ളി ഉപജില്ല രണ്ടാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പി.ടി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പി  ഷഫീഖ്, കെ അബ്ദുൽ മുജീബ്, സി.ടി ഇൽയാസ്, കെ.സി താജുദ്ധീൻ എന്നിവർ സംസാരിച്ചു.