സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ രാജീവ് രാധാകൃഷ്ണൻ വെള്ളത്തിൽ നീന്തി എത്തി പൂച്ചക്കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു

ആലപ്പുഴ: ആലപ്പുഴയിലെ മാന്നാറിൽ വെള്ളപ്പൊക്കം കാരണം ആളുകൾ ഒഴിഞ്ഞു പോയ വീടിന്റെ സിറ്റൗട്ടിൽ രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോയ പോയ പൂച്ചക്കുഞ്ഞിന് രക്ഷകരായി സിവിൽ ഡിഫൻസ് അംഗങ്ങൾ. മാന്നാർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ വെള്ളം കയറിയ വീടുകളിൽ കഴിഞ്ഞിരുന്ന കിടപ്പ് രോഗികളെയും അസുഖ ബാധിതരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വേണ്ടി എത്തിയതായിരുന്നു ചെങ്ങന്നൂർ സിവിൽ ഡിഫൻസ് അംഗങ്ങൾ.

Add Asianetnews as a Preferred SourcegooglePreferred

അപ്പോഴാണ് വെള്ളത്താൽ ചുറ്റപ്പെട്ട വീടിന്റെ സിറ്റ് ഔട്ടിൽ രക്ഷപെടാൻ കഴിയാതെ ഇരുന്ന പൂച്ചകുഞ്ഞിനെ ഇവർ കണ്ടത്. ഉടൻ തന്നെ ചെങ്ങന്നൂർ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ രാജീവ് രാധാകൃഷ്ണൻ വെള്ളത്തിൽ നീന്തി എത്തി പൂച്ചക്കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. വെള്ളത്തിൽ നിന്നെടുത്ത് പൂച്ചക്കുഞ്ഞിനെ രാജീവ് കരക്കെത്തിച്ചു.