കാസര്‍കോട്:  കാസർകോട് നീലേശ്വരത്ത് സിവിൽ പൊലീസ് ഓഫീസർ ട്രെയിൻ തട്ടി മരിച്ച നിലയിൽ. നീലേശ്വരം സ്വദേശി പ്രകാശൻ (36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാസർകോട് എ ആർ ക്യാമ്പിലാണ് പ്രകാശന്‍ ജോലി ചെയ്തിരുന്നത്. മൂന്ന് മാസം മുമ്പാണ് ബേക്കൽ സ്റ്റേഷനിൽ നിന്ന് എ ആർ ക്യാമ്പിലേക്ക് പ്രകാശനെ സ്ഥലം മാറ്റിയത്.