രാവിലെ എട്ട് മണിയോടെ വടകരയിലെ വീട്ടിലേക്ക് പോകുമ്പോള്‍ ബസ്സില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുഴഞ്ഞ് വീണ് മരിച്ചു. വടകര വള്ളിക്കാട് സ്വദേശി ടി. എം ശ്യാംലാല്‍ (29) ആണ് മരിച്ചത്. ഗോവ ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ളയുടെ ഗാര്‍ഡ് ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ എട്ട് മണിയോടെ വടകരയിലെ വീട്ടിലേക്ക് പോകുമ്പോള്‍ ബസ്സില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏ.ആര്‍ ക്യാമ്പ് , സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്കാരം രാത്രി എട്ട് മണിയോടെ വടകരയിലെ വീട്ടുവളപ്പില്‍ നടക്കും.

YouTube video player