മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു. 

പൂച്ചാക്കൽ: മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് പുള്ളുവൻ വെളിയിൽ പരമേശ്വരൻ്റെയും സരോജിനിയുടെയും മകൻ പി.പി സന്തോഷ് (50) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ജനുവരി 10ന് വീടിന് സമീപത്ത് വെച്ച് യുവാവുമായി വാക്കേറ്റത്തെ തുടർന്നുണ്ടായ മർദ്ദനത്തിൽ പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ കുഞ്ചരം സ്വദേശി ജോഷിയെ അറസ്റ്റ് ചെയ്ത് 307 പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. മരണം സംഭവിച്ചതിനെ തുടർന്ന് കേസ് മാറ്റി രജിസ്റ്റർ ചെയ്തേക്കും. സന്തോഷ് കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു.